മണിയൂരില്‍ കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു; മറ്റൊരു കുട്ടിയ്ക്ക് പരിക്ക്


Advertisement

മണിയൂര്‍: മണിയൂരില്‍ കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു. കരുവഞ്ചേരി വടക്കെ ചാലില്‍ നിഖിലിന്റെ മകന്‍ നിവാനാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഒപ്പം വീണ എട്ടുവയസുകാരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

Advertisement

വീട്ടുപറമ്പില്‍ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് കുട്ടികള്‍ കാടുമൂടിയ കിണറില്‍ വീണത്. മരിച്ച നിവാന്റെ മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Advertisement

Advertisement

Summary: Five-year-old dies after falling into well while playing in Maniyoor