അമ്മയ്‌ക്കൊപ്പം അങ്കണവാടിയിലേക്ക് പോകുകയായിരുന്ന അഞ്ച് വയസുകാരനെ അയല്‍വാസി വെട്ടിക്കൊന്നു; സംഭവം വയനാട് മേപ്പാടിയില്‍


Advertisement

കല്‍പ്പറ്റ: അയല്‍വാസിയുടെ വെട്ടേറ്റ് അഞ്ച് വയസുകാരന്‍ മരിച്ചു. വയനാട് ജില്ലയിലെ മേപ്പാടിയിലാണ് സംഭവം. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെയും അനിലയുടെയും മകന്‍ ആദിദേവ് ആണ് മരിച്ചത്.

Advertisement

സംഭവത്തില്‍ അയല്‍വാസിയായ ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാരുമായുള്ള വ്യക്തിവിരോധത്തെ തുടര്‍ന്നാണ് ജിതേഷ് ആക്രമണം നടത്തിയത്.

Advertisement

വെള്ളിയാഴ്ച അമ്മയ്‌ക്കൊപ്പം അങ്കണവാടിയിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആദിദേവിനും അമ്മ അനിലയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ആദിദേവിന് തലയ്ക്കും അനിലയുടെ കൈക്കുമാണ് പരിക്കേറ്റത്.

Advertisement

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിദേവിനെയും അമ്മയെയും നാട്ടുകാര്‍ ഉടന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആദിദേവിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.