അബദ്ധത്തില്‍ മാഹി പുഴയിലേക്ക് വീണ് വയോധികന്‍; നാട്ടുകാരുടെ സമയോചിത ഇടപെടലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം, ഒടുവില്‍ ആശ്വാസം, ദൃശ്യങ്ങള്‍ കാണാം
മാഹി: മാഹിപ്പാലത്തിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ പുഴയിലേക്ക് വീണയാള്‍ക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികളും മാഹി ഫയര്‍ഫോഴ്‌സും. കൂത്തുപറമ്പ് പാതിരിയാട് സ്വദേശി പത്മനാഭനാണ് മത്സ്യത്തൊഴിലാളികളുടെ നാട്ടുകാരുടെയും സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരികെ ലഭിച്ചത്.
ഇന്ന് രാവിലെ 9മണിയോടെയായിരുന്നു സംഭവം. പാലത്തിന് മുകളില്‍ നിന്നും കാല് തെന്നി പുഴയിലേക്ക് പത്മനാഭന്‍ വീഴുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ മാഹി പോലീസിനെ വിവരമറിയിച്ചു.
എന്നാല്‍ നീന്തല്‍ വശമുണ്ടായ പത്മനാഭന്‍ അല്‍പനേരം നേരം നീന്തി. ഈ സമയം കൊണ്ട് നാല് മത്സ്യത്തൊഴിലാളികള്‍ രണ്ട് തോണികളായി ഉടന്‍ തന്നെ പുഴയിലേക്ക് ഇറങ്ങിയിരുന്നു. തുടര്‍ന്ന് രണ്ട് തൊഴിലാളികള്‍ ചേര്‍ന്ന് പത്മനാഭനെ പെട്ടെന്ന് തന്നെ തോണിയിലേക്ക് കൈ പിടിച്ച് കയറ്റുകയായിരുന്നു.
വീഡിയോ കാണാം
അപ്പോഴേക്കും മാഹി പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് മാഹി ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരുടെ സഹായത്താല്‍ ഉടന്‍ തന്നെ ഇയാളെ മാഹി ഗവ. ആശുപത്രിയിലെത്തിച്ചു.