ധീര ഫയർമാൻന്റെ സ്മരണയ്ക്കുമുമ്പിൽ ജൻമനാടിന്റെ സമർപ്പണം; പുറക്കാട് അരിമ്പൂർമുക്ക് – കല്ലക്കുനി റോഡ് ഇനി ‘ഫയർമാൻ ജാഫർ റോഡ്’
തിക്കോടി: വ്യത്യസ്തമായി തിക്കോടി പഞ്ചായത്തിലെ പുറക്കാട് അരിമ്പൂർമുക്ക് കല്ലടക്കുനി റോഡ് ഉദ്ഘാടനം. കിണർ ഇടിഞ്ഞു മണ്ണിനടിയിൽപെട്ടവരെ രക്ഷിക്കാനുള്ള ദൗത്യത്തിനിടയിൽ മരണപ്പെട്ട ധീര ഫയർമാൻ പുറക്കാട് മുല്ലതുരുത്തി ജാഫറിന്റെ സ്മരണാര്‍ഥം ‘ഫയർമാൻ ജാഫർ റോഡ്’ എന്ന് നാമകരണം ചെയ്ത റോഡ് എംഎല്‍എ കാനത്തിൽ ജമീല ചൊവ്വാഴ്ച രാവിലെ നാടിന് സമര്‍പ്പിച്ചു.
ജാഫറിനോടുള്ള ആദരസൂചകമായി റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കാനുള്ള തിക്കോടിഗ്രാമ പഞ്ചായത്തു ഭരണ സമിതിയുടെ തീരുമാനം എംഎൽഎ ജനസമക്ഷം പ്രഖ്യാപിച്ചു. ഫയർമാൻ ജeഫറിന്റെ വീടിന് സമീപത്തിലൂടെ കടന്നുപോവുന്ന റോഡാണ് ഇത്. റോഡ് ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാന്‍ ഫയര്‍മാന്‍ ജാഫറിന്റെ പിതാവ് അബ്ദുള്ളക്കുട്ടിയടക്കമുള്ള കുടുംബാംഗങ്ങളും എത്തിച്ചേര്‍ന്നിരുന്നു. കൂടാതെ ഉദ്ഘാടനത്തിനെത്തിയ എംഎല്‍എ അടക്കമുള്ള അതിഥികള്‍ക്ക് ജാഫഫിന്റെ വീട്ടില്‍ സ്നേഹവിരുന്നും നല്‍കി.
പതിമൂന്ന് ലക്ഷം ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മേലടി ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.