പൊയിൽക്കാവ് ബീച്ചിലെ അടിക്കാടിന് തീ പിടിച്ചു; തീ കെടുത്തി അഗ്നിരക്ഷാ സേന, ഫയർ ഫോഴ്സ് വാഹനം മണലിൽ താഴ്ന്നു (വീഡിയോ കാണാം)


Advertisement

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ചിൽ അടിക്കാടിന് തീ പിടിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബീച്ചിലെ ചാലിൽ പറമ്പിലെ അടിക്കാടിനാണ് തീപിടിച്ചത്.

Advertisement

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വെള്ളം ഉപയോഗിച്ച് തീ കെടുത്തി. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി.കെ.ബാബു, ബിനീഷ്, ഇർഷാദ്, നിധിപ്രസാദ് ഇ.എം, റഷീദ്, സജിത്ത്, ഹോംഗാർഡ് ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

ഇതിനിടെ ഫയർഫോഴ്സ് വാഹനം മണലിൽ താഴ്ന്നു. തുടർന്ന് ക്രെയിൻ കൊണ്ടുവന്നാണ് വാഹനം പൊക്കി എടുത്തത്.

വീഡിയോ കാണാം:


Advertisement
Advertisement