നീര് വന്ന് വീര്‍ത്ത നിലയില്‍ കീഴരിയൂര്‍ സ്വദേശിനിയുടെ കയ്യിലുണ്ടായിരുന്നത് അഞ്ച് വളകള്‍; ഗര്‍ഭിണിയായ യുവതിയുടെ കയ്യില്‍ കുടുങ്ങിയ വളകള്‍ സുരക്ഷിതമായി അഴിച്ചുനല്‍കി കൊയിലാണ്ടിയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍
കൊയിലാണ്ടി: കീഴരിയൂര്‍ സ്വദേശിനിയായ യുവതിയുടെ കയ്യില്‍ കുടുങ്ങിയ സ്വര്‍ണവളകള്‍ സുരക്ഷിതമായി അഴിച്ചു നല്‍കി കൊയിലാണ്ടിയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. യുവതി ഗര്‍ഭിണിയായിരുന്നു. അഞ്ചുവളകളാണ് കയ്യില്‍ കുടങ്ങിയത്.
നീരുവന്നതിനാല്‍ അഴിച്ചുമാറ്റാന്‍ പ്രയാസമായിരുന്നു. ഇതോടെയാണ് രാവിലെ എട്ടുമണിയോടെ യുവതിയും ബന്ധുക്കളും കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെത്തിയത്. സേനാംഗങ്ങള്‍ പ്ലാസ്റ്റിക് കവറും സോപ്പും ഉപയോഗിച്ച് സുരക്ഷിതമായി വളകള്‍ ഓരോന്നായി ഊരിമാറ്റുകയായിരുന്നു.