കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ ഫയർ ഫോഴ്സ് ദിനം ആചരിച്ചു; മുംബൈ ഷിപ്പ് യാർഡിലെ തീ പിടിത്തത്തിൽ മരിച്ച 71 സേനാംഗങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ആദരം


കൊയിലാണ്ടി: കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ ഫയർഫോഴ്സ് ദിനം ആചരിച്ചു. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ ഉദ്ഘാടനവും പതാക ഉയർത്തലും നിർവഹിച്ചു. എ.എസ്.ടി.ഒ പ്രമോദ് പി.കെ അധ്യക്ഷനായി. 1944 ഏപ്രിൽ 14 ന് മുംബൈ ഷിപ്പ് യാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ വീരമൃത്യുവരിച്ച 71 അഗ്നിരക്ഷാ സേനാംഗങ്ങൾക്കുള്ള ആദരവായിട്ടാണ് ഏപ്രിൽ 14 ന് ഇന്ത്യയിൽ ഫയർ ഫോഴ്സ് ദിനം ആചരിക്കുന്നത്.

സമൂഹത്തിലെ ഓരോ വ്യക്തിക്കും സുരക്ഷിതത്വ ബോധവും അപകടകരമായ സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിലും ഫയർഫോഴ്സ് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ പറഞ്ഞു. ഫയർ ഫോഴ്സ് ദിനാചരണത്തോട് അനുബന്ധിച്ച് സ്റ്റേഷൻ വാഹനങ്ങളുടെ റാലി നടത്തി.

ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ പ്രദീപ്, പി.കെ.ബാബു, മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ റിനീഷ് പി.കെ, ജിനീഷ് കുമാര്‍, സിജിത് സി, ഹോംഗാർഡ് ഓംപ്രകാശ്, സിവിൽ ഡിഫെൻസ് വളണ്ടിയര്‍ ഷാജി പി, ആപത്മിത്ര അംഗം റാഫി, ബേബി എന്നിവർ സംസാരിച്ചു. ഫയർഫോഴ്സ് ദിനം പ്രമാണിച്ച് ഒരാഴ്ച നീളുന്ന വാരാഘോഷം  കൊയിലാണ്ടിയിൽ നടക്കും.