പൊയില്‍ക്കാവ് ബീച്ചിന് സമീപം തീപ്പിടിത്തം
പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ബീച്ചിന് സമീപം തീപ്പിടിത്തം. അശ്രദ്ധമായി ചപ്പുചവറുകള്‍ക്ക് തീയിട്ടതില്‍ നിന്ന് തീ പടരുകയാണുണ്ടായതെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടിയാണ് സംഭവം.
കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. കൗണ്ടര്‍ ഫഫയര്‍ ചെയ്തും ഫയര്‍ ബീറ്റണ്‍ ഉയോഗിച്ചും തീയണയ്ക്കുകയായിരുന്നു.
എ.എസ്.ടി.ഒ പി.എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ.ബാബു, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ.എന്‍ രതീഷ്, ടി.കെ.ഇര്‍ഷാദ്, ഇ.എം.നിധിപ്രസാദ്, എം.ലിനീഷ്, എസ്.പി.സുജിത്ത്, നവീന്‍, ഹോം ഗാര്‍ഡ് മാരായ കെ.പി.രാജേഷ്, ഇ.എം.ബാലന്‍ എന്നിവര്‍ തീയണയ്ക്കുന്നതില്‍ ഏര്‍പ്പെട്ടു.