കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപ്പിടിത്തം; 41 മരണം; മരിച്ചവരില്‍ അഞ്ചുപേര്‍ മലയാളികളെന്ന് സൂചന
കുവൈത്ത്: മംഗെഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മലയാളികളടക്കം 41 പേര്‍ മരിച്ചു. അഞ്ച് മലയാളികളാണ് മരിച്ചത്. ഒരാള്‍ കാസര്‍കോട്ട്കാരനാണെന്നാണ് സൂചന.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മംഗെഫ് ബ്ലോക്ക് നാലിലെ എന്‍ടിബിസി കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തീപിടുത്തമുണ്ടായത്. അടുക്കളയില്‍ നിന്നും ഷോര്‍ട് സര്‍ക്യൂട്ട് കാരണം തീ പടര്‍ന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
മലയാളികള്‍ ഉള്‍പ്പെടെ 195പേരാണ് ഇവിടെ താമസിക്കുന്നത്. തീ ഉയര്‍ന്നതോടെ ഫ്ളാറ്റില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലും പുക ശ്വസിച്ചുമാണ് മിക്കവര്‍ക്കും പരിക്കേറ്റത്.
പരിക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്.