ചെങ്ങോട്ടുകാവ് എളാട്ടേരി കൊണ്ടംവെള്ളി വയലില്‍ തീപിടിത്തം; ഒന്നര ഏക്കറോളം കത്തിനശിച്ചു


ചെങ്ങോട്ടുകാവ്: എളാട്ടേരി കോണ്ടംവെള്ളി വയലില്‍ തീപിടിത്തം. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. വടക്കേ പുതിയേടത്ത് ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോളം വയലിലെ പുല്ലിനാണ് തീപിടിച്ചത്.

കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. വാഹനം എത്താത്ത സ്ഥലം ആയതിനാല്‍ ഫയര്‍ ബീറ്റര്‍ ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അനൂപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ.പി.സുകേഷ്, എന്‍.പി.അനൂപ്, അമല്‍ദാസ്, എസ്.പി.സുജിത്ത്, ഹോം ഗാര്‍ഡുമാരായ കെ.പി.രാജേഷ്, ഇ.എം.ബാലന്‍, ഷൈജു എന്നിവര്‍ തീയണക്കുന്നതിന്റെ ഭാഗമായി.