കാവുംവട്ടത്ത് വിറകുപുരയ്ക്ക് തീപിടിച്ചു
കൊയിലാണ്ടി: കാവുംവട്ടത്ത് വിറകുപുരയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അരിയില്‍ കുഞ്ഞിക്കണ്ണന്റെ വീട്ടിലെ വിറകുപുരയ്ക്കാണ് തീപിടിച്ചത്.
കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ ബാബു, ഫയര്‍ ഓഫീസര്‍മാരായ സുജിത്ത്, നിതിന്‍രാജ്, രതീഷ്, ബിനീഷ്, ജാഹിര്‍, ഇ.എം.ബാലന്‍, ഓം പ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.