ചക്കിട്ടപാറയില്‍ വന്‍ തീ പിടുത്തം; കത്തി നശിച്ചത് ഏക്കറുകളോളമുള്ള അടിക്കാട്
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തില്‍പ്പെട്ട കൊത്തിയപാറ (വളയേറു കൊണ്ട പാറ)യില്‍ അടിക്കാടിന് തീപിടിച്ചു. ഏക്കറുകളോളം സ്ഥലത്ത് പടര്‍ന്നു പിടിച്ച തീ പേരാമ്പ്ര അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് അണച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. നേരിട്ട് വാഹനമെത്തുന്ന സ്ഥലമല്ല കൊത്തിയപാറ. ഫയര്‍ ആന്റ് റസ്‌ക്യു സേനാംഗങ്ങള്‍ക്കൊപ്പം പെരുവണ്ണാമൂഴി പോലീസും വാര്‍ഡ് മെമ്പര്‍ വിനീതയുടെ നേതൃത്വത്തിലുള്ള നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സ്ഥലം മിച്ചഭൂമിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.ദിലീപ്, സേനാംഗങ്ങളായ സി.കെസ്മിതേഷ് , കെ.എന്‍ രതീഷ്, ടി. വിജേഷ്, പി.സി ധീരജ് ലാല്‍, എന്‍.എം രാജീവന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.