അപകടങ്ങള്‍ക്കുമുമ്പില്‍ പകച്ചുനില്‍ക്കാതെ ഉടന്‍ ഇടപെടാം; ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് ഗ്രാമോദയ സ്വയം സഹായ സംഘം പറമ്പിന്റെ മുകളില്‍
കൊയിലാണ്ടി: ഗ്രാമോദയ സ്വയംസഹായ സംഘം കാറലാപൊയില്‍ പറമ്പിന്റെ മുകളിലിന്റെ ആഭിമുഖ്യത്തില്‍ അഗ്നിസുരക്ഷാ പ്രഥമശുശ്രൂഷ ബോധവത്കരണം നടത്തി. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ്.പി.കെ ആണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്.
ദിനംപ്രതി പലതരം അപകടങ്ങളാണ് നമ്മുടെ ചുറ്റുപാടിലും നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പകച്ചു നില്‍ക്കാതെ കൃത്യമായി ഇടപെടുന്നതിനും നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ് ഇത്തരം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നതെന്ന് എ.എസ്.ടി.ഒ അഭിപ്രായപ്പെട്ടു.
തീപിടിത്തം, കിണര്‍ അപകടങ്ങള്‍, ഗ്യാസ് സിലിണ്ടര്‍ ലീക്ക് തുടങ്ങിയ സംഭവങ്ങളുണ്ടായാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷയെപ്പറ്റിയും വിശദമായി ക്ലാസ് നടത്തി. ശേഷം എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്വയംസഹായ സംഘത്തിന്റെ ഉപഹാരം പ്രമോദ്.പി.കെ സമ്മാനിച്ചു. നൂറിലേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുത്തു.