വളയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ പതിനഞ്ച് മീറ്ററിലേറെ താഴ്ചയുള്ള കിണറ്റില്‍ വീണു; ഗൃഹനാഥന് രക്ഷകരായി അഗ്നിരക്ഷാസേന


Advertisement

വളയം: കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ ഗൃഹനാഥന് രക്ഷകരായി അഗ്നിരക്ഷാസേന. വളയം മഞ്ചാംതറ കളത്തില്‍ ചാത്തുവാണ് പതിനഞ്ച് മീറ്ററിലധികം താഴ്ചയുള്ള കിണറ്റില്‍ വീണത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

Advertisement

നാദാപുരത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേന സംഭവസ്ഥലത്ത് എത്തി കിണറ്റില്‍ നിന്നും പരിക്കുപറ്റിയ ആളെ പുറത്തെടുത്ത് നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഫയര്‍ ഓഫീസര്‍മാരായ എ.സതീഷ്, ടി.വി.അഖില്‍, എം.മനോജ്, എം.ലിനീഷ്, ആര്‍.രതീഷ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Advertisement
Advertisement