വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ ധനസഹായം നൽകുന്നു, വിശദാംശങ്ങൾ


കോഴിക്കോട്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധന സഹായ പദ്ധതിയായ ‘’സഹായഹസ്തം’’ പദ്ധതി പ്രകാരം 2023-24 വർഷത്തേക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചു. ഒറ്റത്തവണ സഹായമായി 30000 രൂപ അനുവദിക്കുന്ന പദ്ധതി പ്രകാരം ഒരു ജില്ലയിൽ പത്ത് പേർക്കാണ് സഹായം അനുവദിക്കുന്നത്.

വരുമാന പരിധി : ഒരു ലക്ഷം രൂപയിൽ താഴെ. അപേക്ഷിക്കേണ്ട വിധം അറിയാൻ www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അവസാന തിയ്യതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് : 0495-2370750

Summary: Financial assistance to widow women for start up