ഇന്‍സുലേറ്റഡ് ഫിഷ് ബോക്സുകള്‍ വാങ്ങുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം; വിശദമായി അറിയാം
കോഴിക്കോട്: MPEDA-NETFISH നടപ്പിലാക്കുന്ന, പട്ടികജാതി/പട്ടിക വര്‍ഗ മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ട് ഉടമകള്‍ക്കും മത്സ്യസംഭരണത്തിനായി ഇന്‍സുലേറ്റഡ് ഫിഷ് ബോക്സുകള്‍ വാങ്ങുന്നതിന് 75% സാമ്പത്തിക സഹായം നല്കുന്നു. ഒരാള്‍ക്ക് പരമാവധി രണ്ട് ബോക്സുകള്‍ സബ്സിഡി നിരക്കില്‍ ലഭിക്കും.
അപേക്ഷ, എസ് സി/എസ് ടി സര്‍ട്ടിഫിക്കറ്റ്, മത്സ്യബന്ധന യാനത്തിന്റെ ആര്‍സി ആന്റ് ലൈസന്‍സ്, ഇന്‍സുലേറ്റഡ് ഫിഷ് ബോക്സ്സ് വാങ്ങിയതിന്റെ ജിഎസ്ടി ബില്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നീ രേഖകള്‍ ആവശ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 24. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനുമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായോ, ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനുമായോ, മത്സ്യഭവന് ഓഫീസുമായോ ബന്ധപ്പെടണം.