പട്ടികജാതിയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സ്വയം തൊഴിലിന് അഞ്ച് ലക്ഷം രൂപവരെ ധനസഹായം; അപേക്ഷിക്കേണ്ടതിങ്ങനെ


കോഴിക്കോട്: ജില്ലയിലെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് സ്വയം തൊഴില്‍ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍, ചക്ലിയ വിഭാഗക്കാര്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക.

2023-24 വര്‍ഷത്തില്‍ 100 ശതമാനം സബ്‌സിഡിയോടെയാണ് ധനസഹായം. വ്യക്തിഗത സ്വയം തൊഴില്‍ സംരംഭകര്‍ക്ക് പരമാവധി മൂന്ന് ലക്ഷം രൂപയും ഗ്രൂപ്പ് സ്വയം തൊഴില്‍ സംരംഭകര്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപയും സ്വയം തൊഴില്‍ സംരംഭത്തിനായി അനുവദിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ അഞ്ച് വൈകീട്ട് അഞ്ച് മണി.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധരേഖകളും സഹിതം അതത് ബ്ലോക്ക്/ മുന്‍സിപാലിറ്റി/ കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പിക്കണം. അപേക്ഷയുടെ മാതൃകയ്ക്കും മറ്റു വിവരങ്ങള്‍ക്കും പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍: 0495 2370379.