സിനിമാ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ


Advertisement

കൊച്ചി: പ്രശസ്ത സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്‌. തല്ലുമാല, ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ തുടങ്ങി നിരവധി മലയാള സിനിമകളുടെ എഡിറ്റര്‍ ആയിരുന്നു.

Advertisement

തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവയാണ്‌ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Advertisement
Advertisement