പയ്യോളിയിൽ സിനിമയുടെ വസന്തം; വിവിധ ഭാഷകളിലെ പ്രമുഖ ചിത്രങ്ങളുമായി ദ്വിദിന ചലച്ചിത്ര ക്യാമ്പ് നാളെ
പയ്യോളി: പയ്യോളിയിൽ ഇത് സിനിമയുടെ വസന്തം. വിവിധ ഭാഷകളിലെ പ്രമുഖ ചിത്രങ്ങളുമായി ദ്വിദിന ചലച്ചിത്ര ക്യാമ്പ്. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളാ ചലച്ചിത്ര അക്കാഡമിയുടെയും മൊണ്ടാഷ് ഫിലിം സൊസൈറ്റി മേലടിയുടെയും സഹകരണത്തോടെ നടത്തുന്ന ദ്വിദിന ചലച്ചിത്ര ക്യാമ്പ് നാളെ ആരംഭിക്കും.
ഇതോടനുബന്ധിച്ച് ചലച്ചിത്ര പ്രദർശനം, ഓപ്പൺ ഫോറം, ചർച്ച എന്നിവയുണ്ടാവും. ക്യാമ്പ് നാളെ രാവിലെ 9.30 ന് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യം.
ദേശീയ – അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ ആറോളം ചലച്ചിത്രങ്ങൾ ക്യാമ്ബിൽ പ്രദർശിപ്പിക്കും. ഈ.മ.യൗ, ഹെല്ലാരോ, റീസൺ, ജയ് ഭീം, നൈറ്റ് ആൻഡ് ഫോഗ്, ദ പിയാനിസ്റ്റ് എന്നി ചിത്രങ്ങളാണ് പ്രദർശനത്തിനൊരുങ്ങുന്നത്.
അനു പാപ്പച്ചൻ, ടി.സുരേഷ് ബാബു, കുഞ്ഞിക്കണ്ണൻ വാണിമേൽ, ഡോ യു.ഹേമന്ദ് കുമാർ, എ.കെ.രമേശ്, ഗുലാബ് ജാൻ, ജിനേഷ്കുമാർ എരമം, മേലടി മുഹമ്മദ് തുടങ്ങിയവർ ഉദ്ഘടന ചടങ്ങിൽ പ്രസംഗിക്കും.
ക്യാമ്പിൽ സ്ഥിരമായി പങ്കെടുക്കാനുള്ള അവസരവുമുണ്ട്. രണ്ട് ദിവസവും പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർക്ക് അന്നേ ദിവസം നേരിട്ട് റജിസ്റ്റർ ചെയ്യാം.