പ്രശസ്ത സിനിമാ മിമിക്രി താരം കലാഭവന്‍ ഹനീഫ് അന്തരിച്ചു


കൊച്ചി: പ്രശസ്ത സിനിമ മിമിക്രി താരം കലാഭവന്‍ ഹനീഫ് അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. മലയാള സിനിമയില്‍ നിരവധി ജനപ്രിയ സിനിമകളില്‍ കോമഡി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

സ്‌കൂള്‍ പഠനകാലം മുതല്‍ മിമിക്രിയില്‍ ചുവടുവച്ച അദ്ധേഹം നാടകങ്ങളിലുടെ തിളങ്ങി കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി ആര്‍ട്ടിസ്റ്റായി കലാജീവിതം തുടങ്ങി.

1990 ല്‍ ‘ചെപ്പു കിലുക്കണ ചങ്ങാതി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. ഈ പറക്കും തളിക, പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി.

ഭാര്യ: വാഹിദ. മക്കള്‍: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.[id4]