ആരോഗ്യം, വിദ്യാഭ്യാസം വിഷയം ഏതുമാകട്ടെ, തീര്‍പ്പാകാത്ത ഫയലുകളുണ്ടെങ്കില്‍ അപേക്ഷിക്കാം; കൊയിലാണ്ടി നഗരസഭയില്‍ ഫയല്‍ അദാലത്ത് ആഗസ്റ്റ് 24ന്


കൊയിലാണ്ടി: നഗരസഭ ഫയല്‍ അദാലത്ത് ആഗസ്റ്റ് 24 ശനിയാഴ്ച നടക്കും. രാവിലെ പത്തുമണി മുതല്‍ നഗരസഭയിലാണ് അദാലത്ത്.

അദാലത്തിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് 14ന് വൈകുന്നേരം അഞ്ചുമണിവരെ നഗരസഭ ഓഫീസില്‍ സ്വീകരിക്കുന്നതാണെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. തീര്‍പ്പാകാതെ കിടക്കുന്ന ഏത് വിഷയത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഫയല്‍ അദാലത്തില്‍ അപേക്ഷ നല്‍കാവവുന്നതാണ്.