മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം; 12 ഫൈബര്‍ വള്ളങ്ങള്‍ വിതരണം ചെയ്ത് മൂടാടി ഗ്രാമപഞ്ചായത്ത്


Advertisement

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികള്‍ക് ഫൈബര്‍ വള്ളം വിതരണം ചെയ്തു. മുത്തായം ബീച്ചില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ വിതരണ ഉദ്ഘാടനം ചെയ്തു. 12 വള്ളങ്ങളാണ് നല്‍കിയത്.

Advertisement

വല, വാട്ടര്‍ ടാങ്ക് എന്നിവ ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ മത്സ്യ തൊഴിലാളിക്കായി നല്‍കിയിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ഷീജ പട്ടേരിവികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് നന്ദി പറഞ്ഞു.

Summary: Fiber boats were distributed to fishermen as part of the annual project of the Muudadi Grama Panchayat. 

Advertisement
Advertisement