ഏഴ് ദിവസത്തെ ആഘോഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി നാട്; നെല്ല്യാടി നാഗകാളിക്ഷേത്രത്തില്‍ ഉത്സവവും നാഗപ്പാട്ടും നാളെ കൊടിയേറും



കീഴരിയൂര്‍: നെല്ല്യാടി നാഗകാളിക്ഷേത്രത്തില്‍ ഉത്സവവും നാഗപ്പാട്ടും നാളെ കൊടിയേറും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് വെളിയന്നൂര്‍ ശാന്തന്‍ ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടക്കും.

7 മണിക്ക് ‘നാഗപ്പാട്ട്, നാഗകാളികളം, 18 ന് വൈകീട്ട് 7 മണിക്ക് നാഗപ്പാട്ട് സന്താനക്കളം, 19 ന് വൈകീട്ട് 7 മണിക്ക് നാഗപ്പാട്ട് -നാഗ ഭ്രൂതക്കളം, 20 ന് രാവിലെ നാഗപ്പാട്ട് സമാപനം നടക്കും. വൈകീട്ട് 7 മണിയോടെ പ്രാദേശിക കലാകാരന്‍മാരുടെ കലാസന്ധ്യ അരങ്ങേറും.

21 ന് രാത്രി 8 മണിക്ക് മൂസിക്ക് വേര്‍ഡ് ഓര്‍ക്‌സ്ട്രാ അവതരിപ്പിക്കുന്ന ഗാനമേളയും 22 ന് വൈകീട്ട് 4 മണിക്ക് ശേഷം ഇളനീര്‍ക്കുല വരവുകള്‍ 8 മണിക്ക് താലപ്പൊലി 9 മണിക്ക് ശേഷം തിറകള്‍ എന്നിവയും 23 ന് ഉച്ചക്ക് 2 മണിക്ക് ശേഷം നാഗത്തിന് കൊടുക്കയോട് കൂടി ഉത്സവം സമാപിക്കും.