ഇത് ഉത്സവനാളുകൾ; പൊയിൽക്കാവ് ക്ഷേത്രോൽസവം കൊടിയേറി
കൊയിലാണ്ടി: കൊയിലാണ്ടിയിലെങ്ങും ആഘോഷവും ഭക്തിയും നിറച്ച് ഉത്സവനാളുകൾ പൊയിൽക്കാവ് ദുർഗ്ഗാ – ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ആദ്യം പടിഞ്ഞാറെ കാവിലും തുടർന്ന് കിഴക്കെ കാവിലും നടന്ന കൊടിയേറ്റങ്ങൾക്ക് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. 20ന് ഗുരുതിയോടെ ഉത്സവം സമാപിക്കും.
ഇന്ന് നന്ദിനി ശിവദാസ് അവതരിപ്പിക്കുന്ന തായമ്പക ഉണ്ടാവും. തുടർന്ന് 16 ന് കാർത്തിക് ബിനു കാഞ്ഞിലശ്ശേരി അവതരിപ്പിക്കുന്ന തായമ്പക, മനു പ്രസാദ് വയനാടിൻ്റെ തായമ്പക എന്നിവയുടെ പുറമെ 17 ന് വരുൺ മാധവ്, ഷിജിലേഷ് കോവൂർ എന്നിവരുടെ ഇരട്ടതായമ്പക ഉത്സവത്തിന് മാറ്റുകൂട്ടും.
ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, പള്ളിവേട്ട, വനമധ്യത്തിലെ പാണ്ടിമേളം, നിധീഷ് ചിറക്കലിൻ്റെ തായമ്പക എന്നീ പ്രത്യേക പരിപാടികൾ പതിനെട്ടാം തീയതിയിൽ നടക്കും. 19 ന് രാവിലെ മുതൽ ചാക്യാർകൂത്ത് സമുദ്രതീരത്ത് കുളിച്ചാറാട്ട്, വന മധ്യത്തിൽ പാണ്ടിമേളം, തുടർന്ന് പടിഞ്ഞാറെക്കാവിൽ കൊടിയിറക്കൽ, കിഴക്കെ കാവിൽ ഓട്ടൻതുള്ളൽ, ആചാര വരവുകൾ, പൂരം പുറപ്പാട്, ആലിൻകീഴ് മേളം, ഡയനാമിറ്റ് ഡിസ്പ്ലേ, വെടിക്കെട്ട്, അഭിനവ് ജീവൻ്റെ തായമ്പക, കൊടിയിറക്കൽ എന്നിങ്ങനെ കൊയിലാണ്ടിയുടെ ആഘോഷ നാളുകൾക്ക് ഇരട്ടി മാറ്റേകുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.