കോല്‍ക്കളിയില്‍ കേരള സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പിന് അര്‍ഹനായി ഫാസില്‍ കൊയിലാണ്ടി


Advertisement

കൊയിലാണ്ടി: കേരള സാംസ്‌കാരിക വകുപ്പിന്റെ യുവകലാകാരന്മാര്‍ക്കുള്ള ഫെലോഷിപ്പിന് അര്‍ഹനായി കൊയിലാണ്ടി സ്വദേശി ഫാസില്‍. കോല്‍ക്കളിയിലാണ് ഫാസില്‍ ഫെലോഷിപ്പിന് അര്‍ഹനായത്. ഇരുപത് വര്‍ഷത്തോളമായി കോല്‍ക്കളി പരിശീലന രംഗത്ത് ഫാസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊയിലാണ്ടി മാപ്പിള സ്‌കൂള്‍, മലബാര്‍ കോളേജ്, കൊയിലാണ്ടി ഐ.സി.എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ കലോത്സവ മത്സരങ്ങള്‍ക്ക് ഏറെക്കാലമായി പരിശീലിപ്പിക്കുന്നത് ഫാസിലാണ്.

Advertisement

മൂസക്കുട്ടി ഗുരുക്കള്, അഷ്‌റഫ് ഗുരുക്കള്‍, നസീര്‍ ഗുരുക്കള്‍ കൊല്ലം കോയഗുരുക്കള്‍ പന്നിയങ്കര, അസീസ് ഗുരുക്കള്‍ വടകര, മജീദ് ഗുരുക്കള്‍ തിക്കോടി, ഉമ്മര്‍ ഗുരുക്കള്‍ തിക്കോടി, ഹാജി ഗുരുക്കള്‍ തിക്കോടി (പരേതന്‍) എന്നിവര്‍ക്കു കീഴിലായി കുട്ടിക്കാലം മുതലേ കോല്‍ക്കളിയും കളരിയും പരിശീലിച്ചിരുന്നു. ഇശല്‍ കൊയിലാണ്ടിയെന്ന പേരില്‍ മുട്ടിപ്പാട്ട് സംഘത്തിനും ഫാസില്‍ നേതൃത്വം നല്‍കുന്നുണ്ട്.

Advertisement

കൊയിലാണ്ടി സഫാത്തില്‍ മുസ്തഫയുടെയും സുഹറയുടെയും മകനാണ്. ടൗണില്‍ പെയിന്റ് ഷോപ്പ് നടത്തുകയാണ്.

Advertisement

Summary: fellowship of the Kerala Department of Culture