ഇരിങ്ങലില്‍ ടാങ്കർ ലോറി ഇടിച്ച് പിതാവും മകളും മരിച്ച സംഭവം; 2 കോടി 20 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് വടകര കോടതി


Advertisement

വടകര: പിതാവും മകളും വാഹനാപകടത്തിൽ മരണപ്പെട്ട കേസിൽ 2 കോടി 20 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ വടകര വാഹന അപകട നഷ്ടപരിഹാര കോടതിയുടെ വിധി. കണ്ണൂർ താണ ഹാജു മൻസിൽ ആഷിഖ് , മകൾ ആയിഷ ലിയ എന്നിവരാണ് ഇരിങ്ങലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.

Advertisement

2020 ജൂൺ പതിമൂന്നാം തീയതി ആഷിഖും മകൾ ആയിഷയും സഞ്ചരിച്ച കാറിൽ ഇരിങ്ങലിൽ വച്ച് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ആഷിക് മരണപ്പെട്ട കേസിൽ 86,65,00 രൂപയും മകൾ ലിയ മരണപ്പെട്ട കേസിൽ 76,77,000 രൂപയും 2020 മുതൽ 9 ശതമാനം പലിശയും കോടതി ചെലവും ആണ് വിധിച്ചത്.

Advertisement

എംഎസിടി ജഡ്ജ് കെ.രാമകൃഷ്ണനാണ് വിധി പ്രഖ്യാപിച്ചത്. ടാങ്കർ ലോറിയുടെ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് മരണപ്പെട്ടവരുടെ ആശ്രിതർക്ക് തുക നൽകേണ്ടത്.

Advertisement

ഹരജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് മാരായ ഒ.ടി ജാബിഷ് , പി.പി ലിനീഷ്, നമിത മനോഹരൻ എന്നിവർ ഹാജരായി.