പാചകവാതക വിലവര്‍ധനവിനെതിരെ കര്‍ഷക തൊഴിലാളി യൂണിയന്‍; കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം
കൊയിലാണ്ടി: പാചകവാതക വിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍. കൊയിലാണ്ടി ഏരിയ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ.പി.ചന്ദ്രിക ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ.ഗീതാദേവി അധ്യക്ഷയായിരുന്നു. പ്രിയ സ്വാഗതം പറഞ്ഞു.
കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റെ് സെക്രട്ടറി പി.ബാബുരാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.സി.ബാലകൃഷ്ണന്‍, പി.വി.മാധവന്‍, ഏരിയ ട്രഷറര്‍ എ.കെ.ബാലന്‍, പി.പി.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
സീന എന്‍.എസ്, നിഷ എം.വി, സി.പി.ശ്രീജിഷ, കെ.എം.ജാനു, പി.ടി.നാരായണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.