നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന കൊയിലാണ്ടി ബ്ലോക്കിൽ നിന്നുള്ളവർക്ക് യാത്രയയപ്പ് നൽകി ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: മതനിരപേക്ഷത സംരക്ഷിക്കുക, തൊഴിലില്ലായ്മക്കെതിരെ എന്നീ മുദ്രാവാക്യങ്ങളുയർത്തി നവംബർ മൂന്നിന് പാർലമെന്റിലേക്ക് ഡി.വൈ.എഫ്.ഐ നടത്തുന്ന മാർച്ചിൽ പങ്കെടുക്കാനായി കൊയിലാണ്ടി ബ്ലോക്കിൽ നിന്ന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ് ഹാരാർപ്പണം നടത്തി സംസാരിച്ചു.

ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ് എന്നിവർ സംസാരിച്ചു. സി.കെ.ദിനൂപ്, സി.ബിജോയ്, കെ.അഭിനീഷ്, വി.എം.അജീഷ്, റിബിൻ കൃഷ്ണ, അഖിൽ ഷാജ്, ലിനീഷ് എന്നിവർ നേതൃത്വം നൽകി.

ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് കെ.കെ.സതീഷ് ബാബു അധ്യക്ഷനായി. പൊയിൽക്കാവ് മേഖലാ സെക്രട്ടറി വിഷ്ണു പ്രസാദ് സ്വാഗതവും ബ്ലോക്ക് ട്രഷറർ അനുഷ.പി.വി നന്ദിയും പറഞ്ഞു. തുടർന്ന് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സനീഷ് മേമുണ്ട സയൻസ് മിറാക്കിൾ അവതരിപ്പിച്ചു.