അറിവ് പകർന്ന് നൽകിയ നീണ്ട വർഷങ്ങൾ, ചിരിച്ചും ചിന്തിച്ചും ഒത്തുകൂടിയ നിമിഷങ്ങൾ; കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂളിൽ യാത്രയയപ്പും പ്രതിഭാ സംഗമവും


കൊയിലാണ്ടി: ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. പ്രിന്‍സിപ്പല്‍ പി.വത്സല, അധ്യാപകരായ രാജീവ് കുമാര്‍ എ.വി, അബ്ദുള്‍ ബഷിര്‍.കെ, അനിത എ.കെ, രാജന്‍ എന്‍.എം എന്നിവര്‍ക്കാണ് സ്‌കൂള്‍ പി.ടി.എ.യാത്രയയപ്പ് നല്‍കിയത്.

ദേശീയ, സംസ്ഥാന തലത്തില്‍ വിവിധ മത്സരങ്ങളില്‍ ഉന്നത വിജയം നേടിയ പ്രതിഭകള്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ.പ്രസിഡണ്ട് വി.സുചീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ.ലളിത, എം.ജി.ബല്‍രാജ്, ജയരാജ് പണിക്കര്‍, പ്രദീപ്.കെ, അഡ്വ. പി.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ബിജേഷ് യു സ്വാഗതവും, ഷജിത ടി നന്ദിയും പറഞ്ഞു.

Summary:  Farewell and Pratibha Sangam at Koyilandy GVHS School