പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന ശശി കോട്ട് അന്തരിച്ചു


Advertisement

ചേമഞ്ചേരി: പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന പൂക്കാട് ശശി കോട്ട് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.
കേരള സര്‍ക്കാറിന്റെ ഏറ്റവും മികച്ച രംഗപടത്തിനുള്ള സംഗീത നാടക അക്കാഡമി അവാര്‍ഡ്, ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടക പുരസ്‌ക്കാരം, ആര്‍ട്ടിസ്റ്റ് കെ.ജി ഹര്‍ഷന്‍ സ്മാരക അവാര്‍ഡ്, കെ. ശിവരാമന്‍ സ്മാരക പുരസ്‌ക്കാരം, എന്നീ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

Advertisement

കൂടാതെ കലാലയത്തിന്റെ അമ്പതോളം നാടകത്തിന് രംഗപടം ചെയ്തിട്ടുണ്ട്.

അച്ഛന്‍: പരേതനായ കുട്ടിക്കണ്ടി ഗോപാലന്‍ നായര്‍.

അമ്മ: പരേതയായ കോട്ട് ലക്ഷ്മി അമ്മ.

ഭാര്യ: വിജയലക്ഷ്മി.

Advertisement

മക്കള്‍: സുമിത്ര, വിശ്വജിത്ത്.

മരുമകന്‍: ഷൈജു(കാവുംവട്ടം) സംസ്‌ക്കാരം 14.9.2024 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

Summary: Famous painter and sculptor Pookadu Sasi Kot passed away.

Advertisement