ഇസെഡ്‌.എസ്.ഐ ഹാക്കത്തൺ; 30 വരെ അപേക്ഷിക്കാം, വിജയികൾക്ക് ഒരു ലക്ഷം രൂപ വരെ സമ്മാനങ്ങൾ


Advertisement

കോഴിക്കോട്: സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 110-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി 110 മണിക്കൂർ നീണ്ടുനിൽക്കുന്ന ‘ഹാക്കത്തൺ’ നടത്തുന്നു. ആഗോള ജൈവവൈവിധ്യം നേരിടുന്ന അടിയന്തര വെല്ലുവിളികളെ നേരിടുന്നതിന് നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പരിഹാരങ്ങളുടെ വികസനം വളർത്തിയെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

Advertisement

ആപ്പുകൾ, അൽഗോരിതങ്ങൾ, മോഡലുകൾ, പ്രോട്ടോടൈപ്പുകൾ, ഈ നിർണായകപ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്ന നയനിർദേശങ്ങൾ എന്നിവ സൃഷ്ടിച്ച് ജീവശാസ്ത്രജ്ഞർ, ഡിസൈനർമാർ, ഡിവലപ്പർമാർ, പ്രകൃതിസ്നേഹികൾ, പരിസ്ഥിതിപ്രവർത്തകർ തുടങ്ങിയവർക്ക് മത്സരിക്കാം.

Advertisement

മേയ് 15-നാണ് മത്സരം. വിജയികൾക്ക് ഒരു ലക്ഷംരൂപവരെ സമ്മാനങ്ങൾ നേടാം. അവസാന റൗണ്ട് കൊൽക്കത്തയിൽ നടക്കും. മൂന്ന് അംഗങ്ങൾവരെയുള്ള ടീമുകൾക്ക് പങ്കെടുക്കാം. അപേക്ഷകർക്ക് പ്രായപരിധിയില്ല. അപേക്ഷ ഏപ്രിൽ 30-നുമുൻപ്‌ സമർപ്പിക്കണം. ഫോൺ: 9447470439. വെബ്: www.hackathon.zsi.org.in.

Advertisement

Description: EZSI Hackathon; Up to 30 applications can be submitted