‘കാറിന്റെ മുന്നിൽ നിന്നും പിന്നിൽ നിന്നും വാഹനങ്ങൾ ഇടിച്ചു’; പൊയിൽക്കാവിലെ വാഹനാപകടത്തെ കുറിച്ച് ദൃക്സാക്ഷി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: പൊയിൽക്കാവിൽ മൂന്നു വാഹനങ്ങൾ കുട്ടിയിടിച്ചുണ്ടായ അപകടം ഒന്നിന് പുറകെ ഒന്നായി വാഹനങ്ങൾ ഇടിച്ച്. അപകടത്തിൽ ഏഴു പേർക്കാണ് പരിക്കേറ്റത്. രണ്ട് ഇന്നോവ കാറും ഒരു സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽ പെട്ടത് എന്ന് ദൃക്‌സാക്ഷികൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കോഴിക്കോട് ഭാഗത്തു നിന്ന് വന്ന ഇന്നോവ കൊയിലാണ്ടി ഭാഗത്ത് നിന്ന് വന്ന സ്വിഫ്റ്റ് കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇതിനു തൊട്ട് പിന്നാലെ കൊയിലാണ്ടി ഭാഗത്തു നിന്ന് വന്ന ഇന്നോവയും അപകടത്തിൽ പെട്ട സ്വിഫ്റ്റ് കാറിൽ ഇടിയ്ക്കുകയായിരുന്നു.

നാലു മണിയോടെയായിരുന്നു സംഭവം. ആംബുലൻസ് വിളിച്ചിരുന്നെങ്കിലും കൊയിലാണ്ടി ഭാഗത്തുണ്ടായ ഗതാഗത കുരുക്ക് മൂലം നാട്ടുകാരും പോലീസും ചേർന്ന് ഉടനെ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എല്ലാവരെയും കൊയിലാണ്ടി താലൂക്ക് ആശപത്രിയിൽ പ്രവേശിപ്പിക്കുകയും ഗുരുതരമായി പപരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന അച്ഛന്റെയും മകളുടെയും നില ഗുരുതരമാണ്. ഇവർ ഇരിങ്ങൽ കോട്ടയ്ക്കൽ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.