കീഴ്പയ്യൂരില്‍ വീടിന് മുകളില്‍ മരംവീണു; കനത്തമഴയില്‍ മേപ്പയ്യൂരില്‍ വ്യാപക നാശനഷ്ടം


മേപ്പയ്യൂര്‍: ശക്തമായ കാറ്റിലും മഴയിലും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യാപക നാശനഷ്ടം. കീഴ്പയ്യൂരിലെ കോറോത്ത് കണ്ടി ബാലകൃഷ്ണന്റെ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.

കണിയാറക്കല്‍ അനീഷിന്റെ പറമ്പില്‍ തെങ്ങ് മുറിഞ്ഞു വീണു. അടിയോടി കണ്ടി എ.കെ.രാജന്റെ പറമ്പില്‍ മരം പിഴുത് വീണ് വിറകുപുര ഭാഗികമായി തകര്‍ന്നു. വിളയാട്ടൂരിലെ പാറക്കണ്ടി അമ്മാളുവിന്റെ വീടിനു മുകളില്‍ മരം വീണു വീട് തകര്‍ന്ന നിലയിലാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സറീന ഒ ളോറ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.