കീഴരിയൂര്‍ ഇയ്യാലോൽ ഭാഗത്ത്‌ എക്‌സൈസ് പരിശോധന; കരിങ്കൽ ക്വാറിക്ക് സമീപത്ത് നിന്നും കണ്ടെടുത്തത് 275 ലിറ്റർ വാഷ്


Advertisement

കൊയിലാണ്ടി: കീഴരിയൂരില്‍ നിന്നും വന്‍തോതില്‍ വാഷ് പിടിച്ചെടുത്തു. കീഴരിയൂർ ഇയ്യാലോൽ ഭാഗത്തുള്ള പഴയ കരിങ്കൽ ക്വാറിക്ക് സമീപത്ത്‌ ഒളിപ്പിച്ച നിലയിലാണ് 275 ലിറ്റർ വാഷ് കണ്ടെടുത്തത്. ഇന്ന് രാവിലെ 11മണിയോടെയാണ്‌ സംഭവം.

Advertisement

ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്കും പാര്‍ട്ടിയുമാണ് ഇയ്യാലോൽ ഭാഗത്ത്‌ പരിശോധന നടത്തിയത്. ഉടമസ്ഥനില്ലാത്ത നിലയില്‍ കാടുകള്‍ക്കുള്ളില്‍ കന്നാസുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

പരിശോധനയില്‍ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബാബു പി.സി, അമ്മദ്.കെ.സി, പ്രിവവന്റീവ്‌ ഓഫീസർ (ഗ്രേഡ്) ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർ വിവേക് എന്നിവരും ഉണ്ടായിരുന്നു.

Advertisement

Description: Excise inspection at Keezhriyur; 275 liters of wash was recovered