വടകരയില്‍ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍


Advertisement

വടകര: ചോറോട് പുഞ്ചിരിമില്ലില്‍ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. അഴിയൂര്‍ കോറോത്ത് റോഡ് സ്വദേശി പാറ പിറവത്ത് മീത്തല്‍ അന്‍ഷാദാണ് പിടിയിലായത്. ഇന്ന് ഉച്ചക്ക് 12. 20 ഓടെയാണ് സംഭവം.

Advertisement

പരിശോധനയില്‍ യുവാവിന്റെ പക്കല്‍ നിന്നും 100 ?ഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെത്തി. വടകര റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശൈലേഷ്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ് സി കെ ,ട്രെയിനി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ്, പി ഒ ഗ്രേഡ് രതീഷ് , സി.ഇ.ഓ മാരായ വിനീത് രാജേഷ് കുമാര്‍ അഖില്‍ എന്നിവര്‍ അടങ്ങിയ പാര്‍ട്ടിയാണ് പ്രതിയെ പിടികൂടിയത്.

Advertisement