‘ജനങ്ങൾ തമ്മിലുള്ള ബന്ധം കാത്തുസൂക്ഷിച്ച ലീഡർ’; ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മുന്‍ കൊയിലാണ്ടി എംഎല്‍എ പി വിശ്വൻ മാസ്റ്റർ


Advertisement

കൊയിലാണ്ടി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോ​ഗത്തില്‍ അനുശോചനമറിയിച്ച് മുന്‍ കൊയിലാണ്ടി എംഎല്‍എ പി വിശ്വൻ മാസ്റ്റർ. നിയമ സഭയിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും നല്ല സ്നേഹത്തോടെ പെരുമാറിയിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. എവിടെ വച്ചു കണ്ടാലും വിശ്വൻ മാഷെയെന്ന് സ്നേഹത്തോടെയെ അദ്ദേഹം വിളിക്കാറുള്ളു.

Advertisement

ബഹുജന കാര്യത്തിൽ പിറകോട്ട് പോകാതെ, ജനങ്ങൾ തമ്മിലുള്ള ബന്ധം കാത്ത് സൂക്ഷിച്ചൊരു വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റം ഏവരെയും ആകർഷിക്കുന്നതാണ്. നല്ല ലീഡർഷിപ്പുള്ള വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നത്. എല്ലാവരോടും അടുത്ത് ഇടപഴകുന്ന ജനനേതാവായിരുന്നു അദ്ദേഹമെന്നും വിശ്വൻ മാസ്റ്റർ കൊയിലാണ്ടി ന്യൂഡ് ഡോക്മിനോട് പറഞ്ഞു.

Advertisement

1996 – 2001 വരെയും 2006-2011 കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോഴും നിയമസഭാം​ഗമായി ഉണ്ടായിരുന്നു. ഈ കാലയളവിൽ അടുത്ത് ഇടപഴകാനും ഒരുമിച്ച് പ്രവർത്തിക്കാനും സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

Advertisement