ജില്ലയിലെ വിദ്യാർത്ഥികൾക്കായുള്ള ഉപന്യാസ രചന, പ്രസംഗം, ക്വിസ് മത്സരം ഡിസംബർ 18ന്; കൂടുതൽ വിവരങ്ങൾ അറിയാം


കോഴിക്കോട്: ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പൊതുവിതരണ വകുപ്പ് ഉപന്യാസ രചന, പ്രസംഗം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു.

ഡിസംബർ 18ന് രാവിലെ 9 മുതൽ സിവിൽ സ്റ്റേഷൻ യുപി സ്കൂളിലാണ് മത്സരം. ഉപന്യാസം, പ്രസംഗം മത്സര വിഷയങ്ങൾ മത്സരത്തിന് 10 മിനിറ്റ് മുമ്പ് നൽകും . ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും നൽകും. ഫോൺ : 9496441712