രണ്ടരപതിറ്റാണ്ടുകാലത്തെ കലാ-കായിക-സാംസ്‌കരിക രംഗത്തെ നിറസാന്നിധ്യം; വെങ്ങളം എസ്‌കോബാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 27-ാം വാര്‍ഷികാഘോഷം ജനുവരി 27ന്


വെങ്ങളം: വെങ്ങളം പ്രദേശത്ത് കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി കലാ-കായിക സംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ എസ്കോബാർ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഇരുപത്തിയേഴാം വാര്‍ഷികാഘോഷം ജനുവരി
27ന് നടക്കും. വായോളി അസീസ് നഗറില്‍ ശനിയാഴ്ച വൈകുന്നേരം 5.30ന് ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കമാവും. രംഗപൂജയ്ക്ക് ശേഷം പ്രദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.

തുടര്‍ന്ന് രാത്രി 7മണിയോടെ ഉദ്ഘാടന സമ്മേളനത്തിന് തിരി തെളിയും. പ്രശസ്ത കലാ സാഹിത്യകാരന്‍ യു.കെ രാഘവന്‍ മാസ്റ്റര്‍ ചടങ്ങ്‌ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം കണ്‍വീനര്‍ ബിജു തോട്ടോളി സ്വാഗതം പറയും.

തുടര്‍ന്ന് വെങ്ങളം പ്രദേശത്തെ ആദ്യകാല വോളിബോള്‍ പ്രതിഭകളെയും കേരളോത്സവം പഞ്ചായത്ത്തല ബാഡ്മിന്റണ്‍ വിജയികളായ ഷുക്കൂര്‍, റിയാസ് എന്നിവരെ വായോളി സദാശിവന്‍ സ്മാരക ട്രോഫി നല്‍കി ആദരിക്കും.

രാത്രി 8മണിയോടെ കാലിക്കറ്റ് സ്വരലയ സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക് നൈറ്റ് അരങ്ങേറും. കൈരളി ടീവി ഗന്ധര്‍വ്വ സംഗീതം ഫെയിം വിപിന്‍നാഥ്‌, പാടാം നമുക്ക് പാടാം ഫെയിം ശ്രീലക്ഷ്മി, കോമഡി ഉത്സവം ഫെയിം ഡാന്‍സ് താരങ്ങളും പരിപാടിയില്‍ അണിനിരക്കും.

രാത്രി 9മണിയോടെ വോയ്‌സ് ഓഫ് വെങ്ങളം ഒരുക്കുന്ന ബാന്റ് വാദ്യമേളത്തോടു കൂടിയ കേക്ക് ഘോഷയാത്രയോട് കൂടി പരിപാടി അവസാനിക്കും.