ചേമഞ്ചേരിയിൽ ഭിന്നശേഷി ഉപകരണങ്ങൾ വിതരണം ചെയ്തു


Advertisement

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ മുപ്പത്തിയഞ്ചോളം  ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ക്യാമ്പ് നടത്തിയാണ് ഉപകരണങ്ങൾ അനുവദിക്കപ്പെട്ടത്.

Advertisement

പദ്ധതി വിഹിതത്തിൽ നിന്നു അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്റ് അജ്നഫ് കെ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്‌ദുൽ ഹാരിസ്, വിജയൻ കണ്ണഞ്ചേരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ രമ്യ എന്നിവർ സന്നിഹിതരായി.

Advertisement
Advertisement

[bot1]