സംരംഭകരാരാവാന്‍ താല്‍പര്യമുള്ളവരാണോ?; നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെ സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ സംരംഭകത്വ ശില്പശാല ഡിസംബര്‍ 10 ന്
കൊയിലാണ്ടി: നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. 2024 ഡിസംബര്‍ 10 ന് ഇ.എം.എസ് ടൗണ്‍ഹാളില്‍ വെച്ച് രാവിലെ 10 മണിക്കാണ് ശില്പശാല.
സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്ക് പൊതു ബോധവല്‍ക്കരണവും വിവിധ പദ്ധതികളെക്കുറിച്ചും ബാങ്ക് വായ്പ നടപടികള്‍,
എന്നിവയെക്കുറിച്ച് ശില്പശാലയില്‍ വിവരിക്കും.
താല്പര്യമുള്ള വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ശില്‍പ്പശാലയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും ബന്ധപ്പെടുക
ഐശ്വര്യ സി.പി 7356120078, അശ്വിന്‍.പി.കെ 8281236391 , (എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവ്‌സ് കൊയിലാണ്ടി നഗരസഭ ).