അരിക്കുളത്ത് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന


അരിക്കുളം: മാലിന്യം മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, ക്ലിനിക്കുകള്‍, പലചരക്ക് കടകള്‍, സംരംഭ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എന്‍ഫോയിസ്‌മെന്റ് പരിശോധന ശക്തമാക്കി.

മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാത്ത സ്ഥാപനങ്ങള്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നിന്നായി 16500 രൂപ പിഴ ഈടാക്കി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എന്‍.എം.ബിനിത, എച്ച്.ഐ മാരായ ഹരീഷ്, ഐശ്വര്യ, വി.ഇ.ഒ.സച്ചിന്‍, സി.രാധ, ബീന തൈക്കണ്ടി എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തിയത്. വരു ദിവസങ്ങളില്‍ പരിശോധന തുടരും.