പേരാമ്പ്രയില്‍ അവസാന ദിന പ്രചരണത്തിന് ആവേശം കുറയും; കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം
പേരാമ്പ്ര: പേരാമ്പ്ര പൊലീസ് സ്റ്റേഷന് പരിധിയില്‍ കൊട്ടിക്കലാശം പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനം ഇന്ന് പേരാമ്പ്ര സ്റ്റേഷനില്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.
ഏപ്രില്‍ 24നാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ദിന പ്രചരണം. അന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ മാത്രമേ പേരാമ്പ്ര ടൗണില്‍ മൈക്ക് അന്സ്മെന്റ് നടത്താവൂവെന്നും നിര്‍ദേശമുണ്ട്.
വാഹനം നിര്‍ത്തിയിട്ട് ആളുകള്‍ കൂട്ടം കൂടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കാനും പോളിങ് സ്റ്റേഷന് 200 മീറ്റര്‍ പരിധിയിലുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളും കൊടിതോരണങ്ങളും അതത് രാഷ്ട്രീയപാര്‍ട്ടികള്‍ എടുത്തുമാറ്റുകയോ മറയ്ക്കുകയോ ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്.