‘കുടിവെള്ളം മുട്ടാത്തിരിക്കാൻ കെെത്താങ്ങുമായി അവരെത്തി’; ചെങ്ങോട്ടുകാവിൽ ജല ജീവൻ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിന് സാമ്പത്തിക സഹായവുമായി ജീവനക്കാർ


Advertisement

കൊയിലാണ്ടി: ജല ജീവൻ പദ്ധതിയുടെ ഭാ​ഗമായി ചെങ്ങോട്ടുകാവിൽ കുടിവെളള ടാങ്ക് നിർമ്മാണത്തിന് സ്ഥലം വാങ്ങുന്നതിന് പഞ്ചായത്ത് ജീവനക്കാരുടെ കെെത്താങ്ങ്. ടാങ്ക് നിർമ്മിക്കുന്നതിന് ചേലിയയിൽ 18.5 സെൻറ് സ്ഥലം വാങ്ങുന്നതിന് അധിക തുക സമാഹരിക്കുന്നതിന്റെ ഭാ​ഗമായാണ് തങ്ങളാ‍ൽ കഴിയുന്ന തുക നൽകി ജീവനക്കാർ മാത‍ൃകയായത്. പഞ്ചായത്ത് ജീവനക്കാരും തൊഴിലുറപ്പ് പദ്ധതി ജീവനക്കാരും ചേർന്ന് 60000 രൂപ പ്രസിഡന്റ് ഷീബ മലയിലിന് കെെമാറി.

Advertisement

ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനത്തിനങ്ങൾക്കൊപ്പം നിൽക്കുന്ന പഞ്ചായത്ത് ജീവനക്കാരുടെയും തൊഴിലുറപ്പ് പദ്ധതി ജീവനക്കാരുടെയും പ്രവർത്തനം മാതൃകാപരമാണെന്നും ഏറെ സന്തോഷം നൽകുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.

Advertisement

ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ, വെറ്റർനറി ഡിസ്പൻസറിക്ക് സ്ഥലം, ഹോമിയോ ഡിസ്പൻസറിക്ക് സ്ഥലം, ധീരജവാൻ സുബിനേഷ് സ്മാരക നിർമാണത്തിന് സ്ഥലമെടുപ്പ്, പഞ്ചായത്ത് ഓഫീസ് വിപുലീകരണത്തിന് സ്ഥലമെടുപ്പ് എന്നിവക്ക് അധിക തുക സമാഹരിക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുന്നുണ്ട്. ഇതിന്റെ ഭാ​ഗമായാണ് ജീവനക്കാർ സാമ്പത്തിക സഹായം കെെമാറിയത്.

Advertisement

വൈസ് പ്രസിഡന്റ് പി.വേണു മാസ്റ്റർ, പന്തലായനി ബ്ലോക്ക് സ്റ്റാൻറിങ് കമ്മറ്റി ചെയർമാൻ കെ.ടി.എം കോയ ,പഞ്ചായത്ത് സ്റ്റാൻറിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ബേബി സുന്ദർരാജ്, ബിന്ദു മുതിര കണ്ടത്തിൽ, ഗീത കാരോൾ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി എൻ.പ്രദീപൻ, ജനപ്രതിനിധികൾ, പൗര പ്രമുഖർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Advertisement

Summary: Employees with financial assistance for land acquisition of Jala Jeevan project in Chengottukavu