പൂക്കാട് പെട്രോള്‍ പമ്പില്‍ ജോലിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു


Advertisement

കാപ്പാട്: പൂക്കാട് പെട്രോള്‍ പമ്പില്‍ ജോലിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണുമരിച്ചു. കളത്തില്‍ പള്ളിക്ക് സമീപം അല്‍ റയ്യാനില്‍ താമസിക്കും സിയ്യാലിക്കണ്ടി ഇബ്രാഹിം കുട്ടി ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു.

Advertisement

ഇന്ന് രാവിലെ പൂക്കാടുള്ള പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയതായിരുന്നു. ജോലിക്കിടെ ഓഫീസില്‍
കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പിതാവ്: പരേതനായ സിയ്യാലിക്കണ്ടി ബീരാന്‍കുട്ടി മുസ്ലിയാര്‍.

മാതാവ്: ആസിയ.

ഭാര്യ: മണ്ണാന്‍ കുനി മുംതാസ്

മക്കള്‍: ശമൈല ഫാത്തിമ, ആയിഷ മിന്ന,ആസിയ മഹഖ്.

Advertisement

മരുമക്കള്‍: റിഷാല്‍ പുറക്കാട്ടിരി, മസ്ഊദ് പുറക്കാട്

സഹോദരങള്‍: മുഹമ്മദ് എസ്.കെ, അബ്ദുല്‍ ലത്തീഫ് (തഖ്വ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ബര്‍ക്ക)മുസ്തഫ, ഹഫ്‌സ.

മയ്യത്ത് നിസ്‌കാരം ഇന്ന് രാത്രി ഇശാ നിസ്‌കാരത്തിന് ശേഷം കാപ്പാട് ജുമാ മസ്ജിദില്‍.

Summary;

Employee dies after collapsing while working at Pookad petrol pump.
Advertisement