തിരമാലകൾ കവർന്ന വലിയമങ്ങാടെ അനൂപിന്റെ കുടുംബത്തിന് തണലായി സർക്കാർ; അടിയന്തിര സാമ്പത്തിക സഹായം കെെമാറി


Advertisement

കൊയിലാണ്ടി: കടലിൽ മുങ്ങി മരിച്ച വലിയമങ്ങാട് സ്വദേശി അനുപിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ അടിയന്തിര സാമ്പത്തിക സഹായം. മത്സ്യ ബോർഡാണ് അടിയന്തിര സഹായമായി പതിനായിരം രൂപ അനുവദിച്ചത്. കാനത്തിൽ ജമീല എം.എൽ.എ അനുപിന്റെ വീട്ടിലെത്തി തുക കെെമാറി.

Advertisement

ജൂലെെ ആറിന് രാത്രിയാണ് തോണിയുടെ സമീപം നിൽക്കുകയായിരുന്ന അനൂപിനെ തിരമാലകൾ കവർന്നത്. രണ്ട് ദിവസം നീണ്ട തിരച്ചിലുകൾക്കൊടുവിൽ വെള്ളിയാഴ്ച ഹാർബറിനു സമീപം ഉപ്പാലക്കണ്ടി ക്ഷേത്രത്തിനു സമീപത്തെ തീരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മത്സ്യത്തൊഴിലാളിയായിരുന്നു അനൂപ്.

Advertisement

എം.എൽ.എയ്ക്കൊപ്പം പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി ബാബുരാജ്, കൗൺസിലർ വെെശാഖ്, മത്സ്യ ബോർഡിലെ ജൂനിയർ എക്സിക്യൂട്ടീവ് മൂനീർ എന്നിവരുമുണ്ടായിരുന്നു.

Alsor Read- കടലിൽ കാണാതായ വലിയമങ്ങാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Advertisement

Summary: Emergency financial assistance to Anoop’s family