ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു, നിരവധി പേർക്ക് പരിക്ക്


പുതിയങ്ങാടി: ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ആന ഒരാളെ തൂക്കി എറിഞ്ഞു. ​ഗുരുതരമായി പരിക്കേറ്റ ഇയാൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. തിരൂർ പുതിയങ്ങാടിയിൽ എട്ടു ദിവസമായി തുടരുന്ന നേർച്ചയുടെ സമാപന ചടങ്ങിനിടെയാണ് ആന ഇടഞ്ഞത്.പോത്തന്നൂരിൽ നിന്ന് വന്ന വരവ് യാറത്തിനു മുന്നിലാണ് ആന ഇടഞ്ഞത്. ആനയ്ക്ക് മദമിളകിയതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു.

ആന ഇടഞ്ഞതോടെ പാപ്പാൻമാർ മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. ഇടഞ്ഞ ആനയെ പാപ്പാൻ തളച്ചു.