കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(3.3.2025) വൈദ്യുതി മുടങ്ങും
അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(3.3.2025) വൈദ്യുതി മുടങ്ങും. പറമ്പത്ത് ടവര്‍ ട്രാന്‍സ്ഫോര്‍മറിന്റെ ലൈന്‍ പരിധിയില്‍ വരുന്നഗായത്രി മുക്ക് വരെ ഉള്ള ഭാഗങ്ങളില്‍ രാവിലെ 7 മണി മുതല്‍ 9.00 മണി വരെ എല്‍.ടി ലൈന്‍ ടച്ചിങ്സ് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള വാകമോളി ട്രാന്‍സ്ഫോര്‍മറിന്റെ ലൈന്‍ പരിധിയില്‍ വരുന്ന ഗായത്രി മുക്ക് വരെ ഉള്ള ഭാഗങ്ങളിലും, പെരുമ്പോക്കുനി അമ്പലം വരെയും നാളെ രാവിലെ 9 മണി മുതല്‍ 2 മണി വരെ എല്‍.ടി ലൈന്‍ ടച്ചിങ്സ് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.