കൊഴുക്കല്ലൂരില്‍ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക്ക് ബൈക്ക് കത്തിനശിച്ചു
മേപ്പയ്യൂര്‍ : കൊഴുക്കല്ലൂരില്‍ ഇലക്ട്രിക് ബൈക്കിന് തീപ്പിടിച്ചു കത്തി നശിച്ചു. വടക്കേ കൊഴുക്കല്ലൂര്‍ വടക്കേ തയ്യില്‍ ശ്രീനാഥിന്റെ ഉടമസ്ഥതയില്‍ ഉള്ള റിവോള്‍ട് കമ്പനിയുടെ ഇലക്ട്രിക് ബൈക്കാണ് കത്തി നശിച്ചത്. ഉടമ വണ്ടി ഓടിച്ചു യാത്ര ചെയ്ത് കൊണ്ടിരിക്കെ വീടിന് സമീപത്തുവെച്ചാണ് തീപടര്‍ന്നത്. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്.
ഓടിക്കൂടിയ നാട്ടുകാരും, സുഹൃത്തുക്കളും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്ന് കരുതുന്നു.