തിരുവങ്ങൂരില്‍ ട്രെയിന്‍തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞു; മരിച്ചത് കാപ്പാട് സ്വദേശി
കാപ്പാട്: തിരുവങ്ങൂരില്‍ ട്രെയിന്‍തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. കാപ്പാട് നോര്‍ത്ത് വികാസില്‍ പാണലില്‍ താമസിക്കും മുണ്ടക്കല്‍ അബ്ദുറഹ്‌മാന്‍ (68) ആണ് മരണപ്പെട്ടത്.
തിരുവങ്ങൂര്‍ ജുമാമസ്ജിദില്‍ നിന്ന് അസര്‍ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ വീട്ടിനടുത്തുവെച്ച് ട്രെയിന്‍തട്ടി മരണപ്പെടുകയായിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
ഭാര്യ: ഖദീജ പുതിയങ്ങാടി.
മക്കള്‍: അഫ്‌സല്‍, അര്‍ഷാദ്, അര്‍ഷിദ.
മരുമക്കള്‍: അനുഷ പുതിയങ്ങാടി, റംഷീല ചേലിയ, അബ്ദുല്‍ സത്താര്‍
സഹോദരങ്ങള്‍: മുണ്ടക്കല്‍ ഖാദര്‍, അബ്ദുല്ല കൂട്ടി ഹാജി (കാപ്പാട് സിദ്ധീഖ് പള്ളി മുന്‍ ജന: സിക്രട്ടറി), അബു, ഖദീജ, ഇമ്പിച്ചിപ്പാത്തു, പരേതനായ മുണ്ടക്കല്‍ ഹുസ്സന്‍.