പട്ടാപകൽ പെൺകുട്ടിയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; വയോധികൻ പിടിയിൽ


Advertisement

പാലക്കാട്: പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയോധികൻ കസ്റ്റഡിയിൽ. തച്ചമ്പാറ സ്വദേശി മുരിങ്ങാക്കോടൻ മൊയ്തുട്ടി (85)യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏല്‍പ്പിക്കുകയായിരുന്നു.

Advertisement

രാവിലെ 11 മണിയോടെ തച്ചമ്പാറയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടിയ പെൺകുട്ടി നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്നാണ് പ്രതിയെ പിടിച്ചുവെച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നാലെ പ്രതിയെ കല്ലടിക്കോട് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisement
Advertisement

Description: Elderly man in custody for allegedly attempting to molest a minor girl